2025 ലെ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത് 35 മില്യന്‍ തീര്‍ത്ഥാടകരെ

വത്തിക്കാന്‍ സിറ്റി: 2025 ലെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് 35 മില്യന്‍ വിശ്വാസികള്‍ നിത്യനഗരമായ റോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് പ്രത്യേക ജൂബിലി വര്‍ഷം നടന്നത് 2016 ലെ കരുണയുടെ വര്‍ഷമായിരുന്നു. അന്ന് 2.04 കോടി ആളുകള്‍ റോമിലെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്.

2025 ലെ ജൂബിലി വര്‍ഷത്തില്‍ പങ്കെടുക്കാനായിട്ടുള്ള രജിസ്‌ട്രേഷന്‍ സെപ്തംബറില്‍ ആരംഭിക്കും. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി ജൂബിലി വര്‍ഷം ആചരിക്കുന്നത്.

1300 മുതല്ക്കാണ് തിരുസഭയില്‍ ജൂബിലി ആഘോഷം ആരംഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.