വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ചു. ആഗോള സഭയുടെ പിതാവായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സെന്റ് ജോസഫ് വര്‍ഷത്തിന് പാപ്പ ആരംഭം കുറിച്ചത്.
2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെയായിരിക്കും വിശുദ്ധ ജോസഫ് വര്‍ഷമായി ആചരിക്കുന്നത്. വര്‍ഷാചരണത്തോട് അനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഷാചരണത്തിന് പുറമെ ഫ്രാന്‍സിസ് മാര്‍പാപ്പ, പിതാവിന്റെ ഹൃദയത്തോടുകൂടി എന്ന പേരില്‍ ഈശോയുടെ വളര്‍ത്തുപിതാവായ യൗസേപ്പിനെക്കുറിച്ച് അപ്പസ്‌തോലിക ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികൂലങ്ങളുടെ ഇക്കാലത്ത് യൗസേപ്പിതാവിനെ എല്ലാവരും മാധ്യസ്ഥനും സഹായകനും മാര്‍ഗ്ഗനിര്‍ദ്ദേശിയുമായി കണ്ടെത്തണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.