നോര്‍ബര്‍ട്ടൈന്‍ സന്യാസസമൂഹത്തിന് 900 ാം വര്‍ഷം

മൈസൂര്: നോബര്‍ട്ടൈന്‍ സന്യാസസമൂഹം സ്ഥാപിതമായതിന്റെ 900 ാം വാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2020 നവംബര്‍ 29 ന് ആരംഭിച്ച ജൂബിലി ആഘോഷം 2022 ജനുവരി ഒമ്പതിനായിരിക്കും സമാപിക്കുന്നത്. ഈശോയുടെ ജ്ഞാനസ്‌നാനതിരുനാളാണ് ജനുവരി ഒമ്പത്.

കത്തോലിക്കാ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന റീലിജിയസ് കോണ്‍ഗ്രിഗേഷനുകളില്‍ അഞ്ചാം സ്ഥാനമാണ് നോബര്‍ട്ടൈനുള്ളത്. ജര്‍മ്മനിയിലെ മാഗ്‌ഡെബര്‍ഗിലെ ആര്‍ച്ച് ബിഷപ്പായിരുന്ന നോര്‍ബര്‍ട്ടൈനാണ് നോര്‍ബര്‍ട്ടൈന്‍ സന്യാസസമൂഹം സ്ഥാപിച്ചത്. ഇന്ന് വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സുമായി 1300 ഓളം നോര്‍ബര്‍ട്ടൈന്‍ സഭാംഗങ്ങളുണ്ട്.

ലോകത്തിലെ 22 രാജ്യങ്ങളില്‍ വിവിധ സേവനമേഖലകളിലായി ഇവര്‍ പ്രവര്‍ത്തനനിരതരാണ്. കേരളത്തില്‍ മാനന്തവാടി കേന്ദ്രമായി വിവിധ രൂപതകളില്‍ ഇവര്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. 1979 ലാണ് മാനന്തവാടിയില്‍ സന്യാസസഭയക്ക് ആരംഭംകുറിച്ചത്.

സഭാസ്ഥാപകന്‍ 1134 ജൂണ്‍ ആറിനാണ് സ്വര്‍ഗ്ഗപ്രാപ്തനായത്. 1582 ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates