വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ അടുത്ത മാസം മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. വത്തിക്കാന്‍ ഹെല്‍ത്ത് ആന്റ് ഹൈജീന്‍ ഡയറക്ടര്‍ ഡോ. ആന്‍ഡ്രിയ അര്‍ക്കാന്‍ഗെലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡിനെതിരെയുള്ള പ്രചരണത്തിന് കഴിയുന്നത്ര വേഗത്തില്‍ തുടക്കം കുറിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു. pfizer വാക്‌സില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യമാസത്തില്‍ 18 വയസ് കഴിഞ്ഞ വത്തിക്കാന്‍ സിറ്റിയിലെ താമസക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കാണ് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്.
pfizer വാക്‌സിന്‍ മാത്രമാണ് യൂറോപ്യന്‍- അമേരിക്കന്‍ ഹെല്‍ത്ത് അതോറിറ്റി അംഗീകരിച്ചിരിക്കുന്നതെന്നും ഡോ. ആന്‍ഡ്രിയ വ്യക്തമാക്കി.
800 ആളുകള്‍ മാത്രമുള്ള ചെറിയ, പരമാധികാര രാജ്യമാണ് വത്തിക്കാന്‍, എന്നാല്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് 4618 ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് 2019 ലെ കണക്ക് വ്യക്തമാക്കുന്നത്. 27 പേര്‍ ഇവിടെ കോവിഡ് ബാധിതരായിട്ടുണ്ട്. അതില്‍ 11 പേര്‍ സ്വിസ് ഗാര്‍ഡിലെ അംഗങ്ങളാണ്.