വത്തിക്കാന്‍ സിറ്റി: സര്‍ജറിക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന് ആശുപത്രി വിട്ടു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഡിസംബര്‍ എട്ടിനാണ് പ്രോസ്റ്ററേറ്റ് എന്ലാര്ജ്മെന്റിനെ തുടര്‍ന്ന് സര്‍ജറിക്കായി കര്‍ദിനാള്‍ പരോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഗോസ്റ്റിനോ ജെമ്മെലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിലായിരുന്നു സര്‍ജറി.
2013 മുതല്ക്കാണ് കര്‍ദിനാള്‍ പരോലിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായത്. 2014 മുതല്‍ കൗണ്‍സില്‍ ഓഫ് കാര്ഡിനന്സില് അംഗമായി.