ബെയ്ജിംങ്: ചൈന-വത്തിക്കാന്‍ സഖ്യത്തെ തുടര്‍ന്ന് ചൈനയില്‍ രണ്ടാമതും മെത്രാന്റെ സ്ഥാനാരോഹണം നടന്നു. ഫാ. പീറ്റര്‍ ലൂ ഗെന്‍ഷുവാണ് ഹോങ്‌ഡോങ് രൂപതയുടെ മെത്രാനായി ഡിസംബര്‍ 22 ന് അഭിഷിക്തനായത്. വത്തിക്കാന്‍-ചൈന ഉടമ്പടി ഒക്ടോബറില്‍ പുതുക്കിയതിന് ശേഷം രണ്ടാമത് നടന്ന മെത്രാഭിഷേകമാണ് ഇത്. ഇതനുസരിച്ച് വത്തിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും അംഗീകരിച്ച ബിഷപ്പാണ് ഇദ്ദേഹം.
നവംബര്‍ 23 നാണ് ഇതിനു മുമ്പ് ഷാന്‍ഡോങ് രൂപതയുടെ മെത്രാന്‍ ബിഷപ് തോമസ് ചെന്നിന്റെ അഭിഷേകചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2018 നാണ് മെത്രാന്മാരുടെ നിയമനത്തെക്കുറിച്ച് വത്തിക്കാനും ചൈനയും തമ്മിലുളള ഉടമ്പടിയില്‍ ഒപ്പുവച്ചത്. കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ വീണ്ടും ഉടമ്പടി പുതുക്കിയിരുന്നു.
എന്നാല്‍ വ്യവസ്ഥകള്‍ ഏതൊക്കെയെന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.