Sunday, March 15, 2026
spot_img
More

    അല്‍ ക്വയ്ദ കൂട്ടക്കുരുതികളുടെ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ബാഗ്ദാദില്‍ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം

    ബാഗ്ദാദ്: പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ബാഗ്ദാദിലെ ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിച്ചു. 2010 ലെ ക്രിസ്തുമസ് ബാഗ്ദാദിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രക്തം പുരണ്ടതായിരുന്നു. ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ക്കായി എത്തിയ ഡസന്‍കണക്കിന് വിശ്വാസികളെയാണ് അല്‍ക്വയ്ദ ഭീകരര്‍ അന്നേ ദിവസം കൂട്ടക്കുരുതി ചെയ്തത്.

    അതിന് ശേഷം ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുകയായിരുന്നു ഇവിടെയുള്ളവര്‍. ദേവാലയത്തിലേക്ക് പോയാല്‍ തിരികെ വീട്ടിലേക്ക് മടങ്ങിയെത്തില്ല എന്ന് വിചാരിക്കുന്നവരായിരുന്നു ഇവര്‍. എന്നാല്‍ ഇത്തവണ കൂട്ടക്കുരുതിയുടെ പത്താം വാര്‍ഷികത്തില്‍ അവര്‍ ക്രിസ്തുമസ് ആഘോഷിക്കുക തന്നെ ചെയ്തു.

    വര്‍ഷങ്ങളായി നീണ്ടുനില്ക്കുന്ന സംഘടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇരകളായിമാറിയിരിക്കുകയാണ് ബാഗ്ദാദിലെ ക്രൈസ്തവര്‍. മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് 1.4 മില്യന്‍ ക്രൈസ്തവരുണ്ടായിരുന്ന ബാഗ്ദാദില്‍ ഇപ്പോള്‍ നാലുലക്ഷത്തില്‍ താഴെ മാത്രം ക്രൈസ്തവരേയുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!