ലാഹോര്‍: നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് തിരികെ വരുന്നതായി വാര്‍ത്തകള്‍. സുവിശേഷപ്രവര്‍ത്തകനായ രാജാ വാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ മുസ്ലീം മതമൗലികവാദികളെ പ്രേരിപ്പിച്ചത്.
ഡിസംബര്‍ 22 രാജ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നാണ് തുടക്കം. “യേശുക്രിസ്തു ഞങ്ങളുടെ കര്‍ത്താവും രക്ഷകനും. അവിടുന്നാണ് അന്ത്യ പ്രവാചകന്‍” ഇങ്ങനെയാണ് രാജയുടെ കുറിപ്പ്. ഇത് മുസ്ലീമുകളെ പ്രകോപിപ്പിക്കുകയും പ്രവാചകനിന്ദയാണ് രാജ നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു.
തുടര്‍ന്ന് ക്രൈസ്തവ ഗ്രാമങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. പല വീടുകളും തീവയ്ക്കുകയും രാജയെ വധിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. ജീവന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ക്രൈസ്തവര്‍ സ്വന്തം വീടുപേക്ഷിച്ച് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടിയിരിക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായതിനെ തുടര്‍ന്നാണ് പലായനം ചെയ്തവരില്‍ 98 ശതമാനം ക്രൈസ്തവരും തിരികെ തങ്ങളുടെ വീടുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.