ആലപ്പുഴ: ഫാ. ജോണ്‍ ബോയയെ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആലപ്പുഴ രൂപതാംഗമാണ്.
37 കാരനായ ഫാ. ജോണ്‍ ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിയുടെയും ലില്ലിയുടെയും മകനാണ്. 2014 സെപ്തംബറില്‍ വൈദികനായ ഫാ. ജോണ്‍പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്രപരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് നയതന്ത്രപ്രതിനിധിയായി നിയമിതനായിരിക്കുന്നത്. കാനന്‍ നിയമം ഉള്‍പ്പടെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദധാരിയാണ്.