Tuesday, July 1, 2025
spot_img
More

    വത്തിക്കാന്‍; കോവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുന്നവരില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും

    വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ആദ്യത്തെ ആള്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനായിരിക്കുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ് വിന്‍ അറിയിച്ചു. കോവിഡ് വാക്‌സിന്റെ ലഭ്യത അനുസരിച്ച് ബെനഡിക്ട് പതിനാറാമന്‍ സ്വീകരിക്കും.

    വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എന്നുമുതല്ക്കാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക എന്നതിനെക്കുറിച്ച് കൃത്യതയില്ല. ജനുവരി പാതിയോടെ വിതരണം ചെയ്യുമെന്നായിരുന്നു ആദ്യവാര്‍ത്തകള്‍.

    വത്തിക്കാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമായിരിക്കും മുന്‍ഗണന. ബെനഡിക്ട് പതിനാറാമന്‍ താമസിക്കുന്ന മാറ്റര്‍ എക്ലേസിയ കമ്മ്യൂണിറ്റിയിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുമെന്നും ആര്‍ച്ച് ബിഷപ് ജോര്‍ജ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!