കൊളംബിയ: കൊളംബിയന്‍ ബിഷപ് ലൂയിസ് അഡ്രിയാനോ സാന്‍ഡോവല്‍ കോവിഡ് ബാധിച്ചു അന്തരിച്ചു. 74 വയസായിരുന്നു. സാന്താ മാര്‍ത്ത രൂപതയുടെ ഇടയനായിരുന്നു. ജനുവരി 11 നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചു മരണമടയുന്ന കൊളംബിയായിലെ ആദ്യ ബിഷപ്പാണ് ഇദ്ദേഹം.
സംസ്‌കാരചടങ്ങുകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരശുശ്രൂഷകള്‍.
കോവിഡിന്റെ പുതിയ തരംഗത്തില്‍ ദിവസം 400 പേര്‍ എന്ന കണക്കിലാണ് കൊളംബിയായില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നത്.