Friday, November 8, 2024
spot_img
More

    എത്യോപ്യന്‍ പട്ടാളം 750 ക്രൈസ്തവരെ ദേവാലയത്തില്‍ വച്ച് കൂട്ടക്കൊല ചെയ്തു

    അഡിഡ് അബാബ: ആഭ്യന്തരയുദ്ധം മൂര്‍ച്ഛിക്കുന്നതിനിടയില്‍ 750 ക്രൈസ്തവരെ എത്യോപ്യന്‍ പട്ടാളം ദേവാലയത്തില്‍ കയറി കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്.

    ഔര്‍ ലേഡി ഓഫ് സയണ്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അഭയം തേടിയ വിശ്വാസികളെയാണ് കൂട്ടക്കൊല ചെയ്തതെന്നാണ് കരുതുന്നത്. ഡിസംബര്‍ 15 ന് നടന്നതായി വിശ്വസിക്കപ്പെടുന്ന ഈ ക്രൂരകൃത്യം അടുത്ത ദിവസമാണ് പുറം ലോകം അറിഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഉടമ്പടി പേടകം ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

    ഇതെടുക്കാനാണ് പട്ടാളക്കാര്‍ വന്നതെന്ന് വിചാരിച്ച് വിശ്വാസികള്‍ അവരെ തടയുകയുണ്ടായി.

    തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പള്ളിയിലുണ്ടായിരുന്ന ആയിരത്തോളം വിശ്വാസികളെ വിളിച്ചിറക്കി വെടിയുതിര്‍ക്കുകയായിരുന്നു.രക്ഷപ്പെട്ടവര്‍ വഴിയാണ് സംഭവത്തെക്കുറിച്ച് ലോകം അറിയുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!