കട്ടക്ക്: കാണ്ടമാലിലെ കലാപത്തില്‍ അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട ഏഴു ക്രൈസ്തവരില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചു. ഇന്നലെ സുപ്രീം കോടതിയാണ് ഗോര്‍നാഥ് ചാലന്‍സെത്ത് എന്ന ആള്‍ക്ക് ജാമ്യം അനുവദിച്ചത്.
പത്തുവര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇദ്ദേഹം. ഹിന്ദുതീവ്രവാദ ഗ്രൂപ്പായ ആര്‍എസ്എസ് കള്ളക്കേസില്‍ കുടുക്കിയാണ് ഏഴുപേരെ ജയിലില്‍ അടച്ചത്. ഒഡീഷ ഹൈക്കോടതി രണ്ടുതവണ ഈ നിരപരാധികളുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു. അവസാനമായി 2018 ഡിസംബറിലാണ് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.
അലയന്‍സ് ഡിഫെന്‍ഡിങ് ഫ്രീഡം വഴിയാണ് ഇത്തവണ ജാമ്യാപേക്ഷ സ്വീകരിച്ചത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റൈറ്റ്്‌സ് ഗ്രൂപ്പ് ആന്റ് ഓര്‍ഗനൈസേഷന്‍ ഗ്രൂപ്പാണ് അലയന്‍സ് ഡിഫെന്‍ഡിംങ് ഫ്രീഡം. ജാമ്യം ലഭിച്ചത്.
കാണ്ടമാലിലെ നിരപരാധികളുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ വലിയ വിജയമാണ് ജാമ്യം കിട്ടിയതെന്നും ഇത് ഒരു നാഴികക്കല്ലാണെന്നും പത്രപ്രവര്‍ത്തകനും കാണ്ടമാല്‍ കലാപത്തെക്കുറിച്ച് വിശദമായി പഠിക്കുകയും ചെയ്ത ആന്റോ അക്കര അഭിപ്രായപ്പെട്ടു. ഏഴു നിരപരാധികളുടെ മോചനത്തിനായി ഓണ്‍ലൈന്‍ പെറ്റീഷനും ഒപ്പുശേഖരണവും ആന്റോ അക്കരയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.