അഭയ കേസ്; ശിക്ഷയ്‌ക്കെതിരെ ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍ ശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ വിധിച്ച സിബിഐ കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ 49 ാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും വിചാരണ കോടതിയുടെ നടപടികള്‍ നിയമപരമായിരുന്നി്‌ല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 23 നാണ് അഭയകേസില്‍ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്. ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ.

ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates