കിഡ്‌നി മാതാവോ, ഡാനിയേലിന്റെ ജീവിതകഥ അതിനുള്ള വിശദീകരണം നല്കും

പരിശുദ്ധ അമ്മയ്ക്ക് നിരവധി ശീര്‍ഷകങ്ങള്‍ വിശ്വാസികള്‍ കല്പിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശീര്‍ഷകമാണ് കിഡ്‌നി മാതാവ്. പതിമൂന്നുവയസുകാരനായ ഡാനിയേല്‍ ആണ് പരിശുദ്ധ അമ്മയ്ക്ക് ഇങ്ങനെയൊരു വിശേഷണം നല്കിയിരിക്കുന്നത്. ഇതെന്തുകൊണ്ട് എന്ന് ആകാംക്ഷയുള്ളവര്‍ക്ക് അവന്റെ ജീവിതകഥ അറിയണം. കിഡ്‌നി രോഗിയാണ് ഈ പതിമൂന്നുകാരന്‍.

കിഡ്‌നി മാറ്റിവയ്ക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം. എന്നാല്‍ ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തികവുമില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുമ്പോഴാണ് നേരം പോക്കിന് വേണ്ടി അവന്‍ പെയ്ന്റിംങ് ചെയ്യാനാരംഭിച്ചത്. പരിശുദ്ധ അമ്മയുടെ ചി്ത്രമുള്‍പ്പടെ ഭൂരിപക്ഷവും വിശുദ്ധരുടെ ചിത്രങ്ങള്‍. അതില്‍ മാതാവിന്റെ ചിത്രത്തിന് നല്കിയ ശീര്ഷകമാണ് കിഡ്‌നി മാതാവ്. അവന്‍ വിശ്വസിക്കുന്നത് മാതാവ് തന്നെ രോഗത്തില്‍ നിന്ന് രക്ഷിക്കുമെന്നാണ്.

അമ്മയോടുള്ള ആ വിശ്വാസമാണ് ഇങ്ങനെയൊരു പേര് കൊടുക്കാന്‍ അവനെ പ്രേരിപ്പിച്ചിരിക്കുന്നത്. പെയ്ന്റിംങ് കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് തന്റെ ആശുപത്രി ചെലവുകള്‍ നടന്നുപോകാനുള്ള പണം കിട്ടണം എന്നാണ്. പലരും അവന്റെ ചിത്രങ്ങള്‍ പണം കൊടുത്തു വാങ്ങിക്കൊണ്ടുപോകുന്നുണ്ട. പക്ഷേ അതുകൊണ്ടുമാത്രം കാര്യം നടക്കില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ വഴിയും ധനശേഖരണം നടത്തുന്നുണ്ട്.

സാല്‍വദോര്‍ സ്വദേശിയാണ് ഡാനിയേല്‍. എട്ടാം മാസം മുതല്‍ രോഗിയായതാണ് അവന്റെ ജീവിതം. ചികിത്സാചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഡാനിയേലിന്‍ന്റെ അമ്മയ്ക്കുള്ളത്. അവര്‍ക്ക് ജോലിയില്ല. പെന്‍ഷന്‍ തുക കൊണ്ടുമാത്രം മുന്നോട്ടുപോകുന്ന സാഹചര്യം. എല്ലാ മൂന്നുമാസം കൂടുമ്പോഴും ചെക്കപ്പിന് വേണ്ടി ആശുപത്രി.യില്‍ പോകണം. ഗവണ്‍മെന്റില്‍ നിന്ന് ചെറിയ സാമ്പത്തികസഹായം കിട്ടുമെങ്കിലും അവ പര്യാപ്തമല്ല.

ഡാനിയേലിന് വേണ്ടി നമുക്കും പ്രാര്‍തഥിക്കാം. അവന്റെ വിശ്വാസം പോലെ മാതാവിന്റെ മാധ്യസ്ഥം അവനെ രക്ഷിക്കട്ടെ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates