Friday, December 6, 2024
spot_img
More

    സാത്താനിക പീഡകളില്‍ നിന്ന് രക്ഷനേടാന്‍ ആഗ്രഹമുണ്ടോ, ഈ ലഘുപ്രാര്‍ത്ഥന ദിവസം 500 തവണ ചൊല്ലിയാല്‍ മതി

    തലവാചകത്തിലെ അഞ്ഞൂറ് എന്ന സംഖ്യ കണ്ട് പരിഭ്രമിക്കണ്ട. പ്രാര്‍ത്ഥന ഏതാണെന്ന് അറിഞ്ഞിട്ട് മതി ബാക്കി കാര്യം. സാത്താനിക പീഡകളില്‍ നിന്ന്,സാത്താന്റെ നിരവധിയായ അസ്വസ്ഥതകളില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ പ്രാര്‍ത്ഥന നിങ്ങള്‍ ചൊല്ലാതിരിക്കില്ല.

    കാരണം ഭൂതോച്ചാടകനായ ഫാ. ജിം ബ്ലോണ്ട് ആണ് ഈ പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു ഡോക്ടര്‍ രോഗിയുടെ വിവരം കേട്ടുകഴിഞ്ഞ് മരുന്ന് നിര്‍ദ്ദേശിക്കുന്നതുപോലെയാണ് ഫാ. ജിം ഈ പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി ഏതാണ് ഈ പ്രാര്‍ത്ഥന എന്നല്ലേ, പറയാം

    ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ എന്നെയും ഈ ലോകം മുഴുവനെയും രക്ഷിക്കണമേ.

    ഇതാണ് ആ പ്രാര്‍ത്ഥന. ഈ ലഘുപ്രാര്‍ത്ഥന ദിവസത്തില്‍ 500 തവണയെങ്കിലും ചൊല്ലണമെന്നാണ് അദ്ദേഹം പറയുന്നത്. എണ്ണം കൃത്യമാകാന്‍ ജപമാല ഇക്കാര്യത്തിന് വേണ്ടി ഉപയോഗിക്കാം എന്നും അച്ചന്‍ നിര്‍ദ്ദേശിക്കുന്നു. ഈശോ തിരുരക്തം ചിന്തിയാണ് നമ്മെ രക്ഷിച്ചിരിക്കുന്നത്.

    അതുകൊണ്ട് തന്നെ ഈശോയുടെ തിരുരക്തത്തിന് അത്ഭുതകരമായ ശക്തിയുണ്ട്.. ഈ തിരുരക്തത്തെ വിളിച്ച് നാം പ്രാര്‍്തഥിക്കുമ്പോള്‍ പിടിച്ചുനില്ക്കാന്‍ കരുത്തില്ലാതെ സാത്താന്‍ നമ്മെ വിട്ടുപൊയ്‌ക്കൊള്ളൂം.എന്താ ഇന്നുമുതല്‍ ഈ പ്രാര്‍ത്ഥന ചൊല്ലുവല്ലേ

    ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ എന്നെയും ഈ ലോകം മുഴുവനെയും രക്ഷിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!