ന്യൂ ഡല്‍ഹി: സ്പാനീഷ് മിഷനറിയായ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാലെസിന് മരണാന്തരബഹുമതിയായി പത്മശ്രീ. രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ ഈ വര്‍ഷം ലഭിച്ച 102 പേരില്‍ ഒരാളാണ് ഈശോസഭാംഗമായ ഫാ. വാലെസ്. സാഹിത്യത്തിനും വിദ്യാഭ്യാസമേഖലയ്ക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌ക്കാരം.
2020 നവംബര്‍ ഒമ്പതിനായിരുന്നു ഫാ. വാലെസിന്റെ മരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2020 നവംബര്‍ നാലിന് ഇദ്ദേഹം 95 വയസ് പൂര്‍ത്തിയാക്കിയിരുന്നു.
സ്‌പെയ്‌നില്‍ ജനിച്ച അദ്ദേഹം ഇന്ത്യന്‍ പൗരത്വം നേടിയിരുന്നു. 24 ാം വയസില്‍ 1949 ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം അഹമ്മദാബാദ് സെന്റ് സേവ്യേഴ്‌സ് കോളജില്‍ അധ്യാപകനായിരുന്നു. നിരവധി വിദേശകൃതികള്‍ ഗുജറാത്തിയിലേക്ക് അദ്ദേഹം പരിഭാഷ നടത്തിയിരുന്നു.
ആദ്യമായിട്ടാണ് ഒരു വിദേശി ഇന്ത്യയുടെ പരമോന്നത അവാര്‍ഡുകളിലൊന്നായ പത്മശ്രീക്ക് അര്‍ഹനാകുന്നത്.