തൃശൂര്‍: കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച സെമിനാറും സംവാദവും ഇന്നു തൃശൂരില്‍ നടക്കും. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മേരി മാതാ മേജര്‍ സെമിനാരിയുടെ ഗവേഷണ വിഭാഗമായ പറോക് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറുമുതല്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സെമിനാര്‍ സെമിനാരിയുടെയും മീഡിയ കത്തോലിക്കയുടെയും യൂട്യൂബ് ചാനലുകളില്‍ സംപ്രേഷണം ചെയ്യും.