മേരി ട്രീസ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിയല്ല: സിഎംസി സന്യാസിനി സമൂഹം

കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും സഭയ്ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി. ജെ പുതുശ്ശേരി പുണിത്തുറ( റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്യാസിനി സമൂഹാംഗമല്ലെന്ന് സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു.

2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്തുപോകാനുള്ള ഡിസ്‌പെന്‍സേഷന്‍ അവര്‍ക്ക് ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിയിലും അപ്പീലിന് പോയിട്ടും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത്. മേരി ട്രീസ( റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്യാസിനി സമൂഹം ഉത്തരവാദിയല്ല.

സിഎംസി സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്തുപോയി ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയെയും വൈദികരെയും സമര്‍പ്പിതരെയും അപമാനിക്കുന്നത് ഖേദകരമാണെന്ന് ജനറല്‍ പിആര്‍ ഒ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates