വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ക്യാബിനറ്റിലേക്ക് ഒമ്പതു കത്തോലിക്കരെ നോമിനേറ്റ് ചെയ്തു.
റിട്ടയേര്‍ഡ് ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍, ഡെബ് ഹാലാന്‍ഡ്, ടോം വില്‍സാക്ക്, ജിന റെയ്‌മോണ്‍ഡോ, മാര്‍ട്ടി വാല്‍ഷ്, ഡെനീസ്, ജെന്നിഫര്‍ സേവ്യര്‍ ബെക്കാറ, ജോണ്‍ കെറി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ശുപാര്‍ശയിലുള്ളത്.
2004 ലെ പ്രസിഡന്റ് നോമിനിയായിരുന്നു കെറി. പ്രചരണകാലത്ത് ആര്‍ച്ച് ബിഷപ് റെയ്മണ്ട് ഇദ്ദേഹത്തിന് ദിവ്യകാരുണ്യം നിഷേധിച്ചത് അക്കാലത്ത് വലിയൊരു വാര്‍ത്തയായിരുന്നു. കെറിയുടെ അബോര്‍ഷന്‍ നിലപാടുകളോടുള്ള വിയോജിപ്പായിരുന്നു കാരണം.