വാഷിംങ്ടണ്‍: ഇന്ന് നടക്കുന്ന വെര്‍ച്വല്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. പ്രസാദവരാവസ്ഥയിലുള്ള ജീവിതവും കുമ്പസാരവും വിശുദ്ധ കുര്‍ബാന സ്വീകരണവുംപരിശുദ്ധപിതാവിന്റെ നിയോഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും പോലെയുള്ള കാര്യങ്ങളോടുകൂടിയുള്ളവര്‍ക്കാണ് ദണ്ഡവിമോചനം അനുവദിച്ചിരിക്കുന്നത്.
48 ാമത് മാര്‍ച്ച് ഫോര്‍ ലൈഫാണ് ഇന്ന് നടക്കുന്നത്. നൂറുകണക്കിന് ആളുകള്‍ വര്‍ഷം തോറും പങ്കെടുത്തുകൊണ്ടിരുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയിട്ടാണ് നടത്തുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്.