പാലകന്റെ പാഥേയവുമായി ഫാ. റോയ് പാലാട്ടി ശാലോം ടിവിയില്‍

പെരുവണ്ണാമൂഴി: വിശുദ്ധ യൗസേപ്പ് വര്‍ഷാചരണത്തിന്റെ ഭാഗമായി ശാലോം ടിവിയില്‍ 33 ദിവസം നീണ്ടുനില്ക്കുന്ന പുതിയൊരു പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കമാകുന്നു. വിശുദ്ധ യൗസേപ്പിന്റെ തിരുനാളിന് ഒരുക്കമായി നോമ്പിന്റെ ആത്മീയചൈതന്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനയ്ക്ക് പ്രശസ്ത ധ്യാനഗുരു ഫാ. റോയ് പാലാട്ടി സിഎംഐ നേതൃത്വം നല്കും.

സഭയെ പണിതുയര്‍ത്താനും കുടുംബങ്ങളെ തിന്മയുടെ ശക്തിയില്‍ നിന്ന് മോചിതരാക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും പ്രേരണ നല്കുന്ന അതിശക്തമായ പ്രാര്‍ത്ഥനായജ്ഞമാണ് ഇത്. ഫെബ്രുവരി 15 മുതല്‍ എല്ലാദിവസവും രാവിലെ ആറു മണിക്കും ഉച്ചയ്ക്ക് 1.30, രാത്രി 10 എന്നീ സമയങ്ങളിലാണ് പാലകന്റെ പാഥേയം സംപ്രേഷണം ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates