ലാന്‍സിംങ്: മിച്ചിഗണ്‍ രൂപതയില്‍ ഒമ്പതു കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ചുമരണമടഞ്ഞു. കന്യാസ്ത്രീകള്‍ താമസിക്കുന്ന റിട്ടയര്‍മെന്റ് ഹോമില്‍ ഈ മാസമാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്. ലാന്‍സിംങ് ബിഷപ് ഏറല്‍ ബോയിയ ആണ് മരണവിവരം അറിയിച്ചത്. കന്യാസ്ത്രീകള്‍ സമൂഹത്തിനും സഭയ്ക്കും നല്കിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
അഡ്രിയാനിലെ ഡൊമിനിക്കന്‍ കന്യാസ്ത്രീകളാണ മരണമടഞ്ഞത്. 79 മുതല്‍ 97 വയസുവരെയുള്ളവരാണ് മരിച്ചത്.
200 പേരാണ് ഇവിടെയുള്ളത്. 46 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 25 പേര്‍ രോഗവിമുക്തരായി. 12 പേര്‍ ഇപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്.
കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മോസ്റ്റ് ഹോളി റോസറി എന്നാണ് ആഡ്രിയന്‍ ഡൊമിനിക്കന്‍ സിസ്‌റ്റേഴ്‌സ് അറിയപ്പെടുന്നത്.