വാഷിംങ്ടണ്‍: ക്രിസ്ത്യന്‍ മാഗസിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഹെല്‍ത്ത് അസിസ്റ്റന്റ് സെക്രട്ടറി റേച്ചല്‍ ലെവൈന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് കാരണം.
ട്വിറ്റര്‍ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഇത് വിദ്വേഷമുണര്‍ത്തുന്ന ഒന്നാണെന്നും ട്വിറ്റര്‍ ആരോപിക്കുന്നു. ഡെയ്‌ലി സിറ്റിസണ്‍ എന്ന പ്രസിദ്ധീകരണത്തിന്റെ അക്കൗണ്ടാണ് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത്. മാഗസിന് ഇത് സംബന്ധിച്ച് ട്വിറ്റര്‍ കത്ത് അയ്ക്കുകയും ചെയ്തു.