ഇസ്രായേല്‍: വിശുദ്ധ ബൈബിളിലെ പഴയ നിയമഭാഗത്ത് പരാമര്‍ശിക്കപ്പെടുന്ന ദാവീദ് രാജാവിന്റെ കാലത്തേത് എന്ന് കരുതുന്ന പര്‍പ്പിള്‍ ചായം ഇസ്രായേലിലെ ഗവേഷകര്‍ കണ്ടെത്തി. ജറുസെലമിനി് 220 കിലോമീറ്റര്‍ തെക്ക് തിമ്നായില്‍ സ്ലേവ്സ് ഹില്‍സ് മേഖലയില്‍ ഉല്ഖനനം നടത്തിയപ്പോഴാണ് തുണിക്കഷ്ണം കണ്ടെത്തിയത്.
ബിസി ആയിരത്തിനടത്തു പഴക്കമുണ്ട് തുണിക്കഷ്ണത്തിന് എന്നാണ് കരുതുന്നത്. ഇതാദ്യമായാണത്രെ ഇത്രയും പഴക്കമുള്ള പര്‍പ്പിള്‍ ചായം കണ്ടെത്തുന്നത്.
രാജാക്കന്മാരെപോലെയുള്ളവരാണ് ഈ നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതെന്നും നിറം മങ്ങാത്ത ഇത്തരം വസ്ത്രങ്ങള്‍ക്ക് സ്വര്‍ണ്ണത്തെക്കാള്‍ വിലയുണ്ടെന്നുമാണ വിശ്വസിക്കപ്പെടുന്നത്.