അംബോയ്‌ന: ഇഡോനേഷ്യയില്‍ കോവിഡ് ബാധിച്ച് മൂന്നു വൈദികര്‍ മരണമടഞ്ഞു. ഡിവൈന്‍ വേര്‍ഡ് സന്യാസസഭയിലെ മൂന്നു വൈദികരാണ് മരണമടഞ്ഞത്. മെറാവുക്കെ വിലെ ആര്‍ച്ച് ബിഷപ് പെട്രസ് കാനീസിയസ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
കൂടാതെ കോണ്‍വെന്റിലെ ഡസന്‍കണക്കിന് കന്യാസ്ത്രീകളും രോഗബാധിതരാണ്. അംബോയ്‌ന രൂപതയിലെ വൈദികരുടെയും ഡീക്കന്മാരുടെയും ഓര്‍ഡിനേഷന്‍ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ആര്‍ച്ച് ബിഷപ് രോഗബാധിതനായത്. ഫാ. സേര്‍വലുസ് ഐസക്ക് ആണ് ഏറ്റവും ഒടുവിലായി മരിച്ച വൈദികന്‍. ഫെബ്രുവരി ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഇഡോനേഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 12000 ആളുകള്‍ ഓരോ ദിവസവും രോഗബാധിതരാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ക്രൈസ്തവഭൂരിപക്ഷമുളള ഈസ്റ്റ് നുസാ ടെങാറ പ്രവിശ്യയില്‍ രോഗബാധ കൂടുതലായിരിക്കുകയാണ്.
ദേവാലയശുശ്രൂഷകള്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.