വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ( മെയ് 15 ) മരിയന്‍ ദിനശുശ്രൂഷയും ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ 102-)o വാർഷികം ഫാത്തിമാ ദിനമായും മരിയൻ പ്രദക്ഷിണത്തോടുകൂടി ആഘോഷിക്കുന്നു.
6:15 pm ജപമാല , മാതാവിന്റെ വണക്കമാസ പ്രാർത്ഥന, 6.45 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കുമെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU