കൊച്ചി: വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ എഴുതുന്നവരും അത് പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് കെസിബിസി.
ക്രൈസ്തവ സഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വിനിയോഗിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവു വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കും. ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയുടേതായി പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറഞ്ഞു.