Wednesday, October 9, 2024
spot_img
More

    ഗ്വാളിയാര്‍ ബിഷപ് തോമസ് തെന്നാട്ടിന്റെ മരണം കൊലപാതകമോ?അന്വേഷിക്കാന്‍ കോടതി ഉത്തരവ്

    .

    ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ് തോമസ് തേന്നാട്ടിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. ജുഡീഷ്യല്‍ മജി്‌സ്‌ട്രേറ്റ് ് നിധി നീലീഷ് ആണ് പോലീസിനോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    നാലു മാസങ്ങള്‍ക്ക് മുമ്പ് റോഡപകടത്തിലാണ് ബിഷപ് തോമസ് മരണമടഞ്ഞത്. ബിഷപ്പിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോളി തെരേസ എന്ന അല്മായ വനിത നല്കിയ പരാതിയിന്മേലാണ് കോടതി ഉത്തരവ്. സാധാരണമായ റോഡപകടം എന്ന് പോലീസ് എഴുതിതള്ളിയതായിരുന്നു ബിഷപ്പിന്റെ അപകടമരണം. എന്നാല്‍ അപകടം കൃത്രിമമായി സൃഷ്ടിച്ചതാണ് എന്ന് താന്‍ സംശയിക്കുന്നുവെന്ന് ഡോളി തെരേസ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ പറയുന്നു.

    2018 ഡിംസംബര്‍ 14 ന് ആണ് അറുപത്തിയഞ്ചുകാരനായ ബിഷപ് അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി പത്തുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഡിസംബര്‍ 18 ന് ബിഷപ്പിന്റെ മൃതദേഹം സംസ്‌കരിച്ചു.

    ഇന്ത്യയില്‍ പള്ളോട്ടൈന്‍ സഭയില്‍ നിന്ന് ബിഷപ്പായ ആദ്യത്തെ വ്യക്തിയാണ് തോമസ് തെന്നാട്ട്. 2016 ഒക്ടോബര്‍ 18 നാണ് ഗ്വാളിയാര്‍ ബിഷപ്പായി തോമസ് തെന്നാട്ട് നിയമിതനായത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!