മാര്‍ ആന്റണി പടിയറ ജന്മശതാബ്ദി ആഘോഷം നാളെ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപും സീറോ മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പുമായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം നാളെ നടക്കും. ചങ്ങനാശ്ശേരി അതിരൂപത നേതൃത്വം വഹിക്കും.

സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നാളെ രാവിലെ 8.30 ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ സന്ദേശം നല്കും.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് , കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഊട്ടി ബിഷപ് റവ ഡോ അരുളപ്പ അമല്‍രാജ്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates