മാര്‍ പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലിയിലേക്ക്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ്ണജൂബിലിയിലേക്ക്. 1972 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13 ന് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് മെത്രാഭിഷേകം ചെയ്തത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26 ന് നിയമിതനായി. 1977 മെയ് 12 ന് ചുമതലയേറ്റു. ആര്‍ച്ച് ബിഷ് മാര്‍ ആന്റണി പടിയറയ്ക്ക് ശേഷം ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായി.. 22 വര്‍ഷം ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ചു.

1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. നാളെ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ മാര്‍ ജോസഫ് പവ്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. മാര്‍ പവ്വത്തിലിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ സമാഹാരം അഞ്ചു വാല്യങ്ങളായി ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates