വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തോട് അനുബന്ധിച്ചുള്ള ദണ്ഡവിമോചനത്തിനുള്ള 15 മാര്‍ഗ്ഗങ്ങള്‍

യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോട് അനുബന്ധിച്ച് ദണ്ഡവിമോചനം നേടുന്നതിനുള്ള 15 മാര്‍ഗ്ഗങ്ങള്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി വ്യക്തമാക്കിയിട്ടുണ്ട്. കൗദാശികമായ കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, അനുദിന ജോലികളെ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ സംരക്ഷണത്തിന് സമര്‍പ്പിക്കല്‍, കുടുംബാംഗങ്ങളോടൊപ്പമുള്ള ജപമാല എന്നിവയ്‌ക്കൊപ്പംഈ പതിനഞ്ചു കാര്യങ്ങളിലേതെങ്കിലും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുള്ളത്.

1 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള വിചിന്തനം ഉള്‍ക്കൊള്ളുന്ന ഏകദിന ധ്യാനത്തില്‍ സംബന്ധിക്കുക

2 തൊഴില്‍രഹിതര്‍ക്ക് അന്തസുള്ള തൊഴില്‍ ലഭിക്കുന്നതിന് വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിനായി പ്രാര്‍ത്ഥിക്കുക.

3 മര്‍ദ്ദനം നേരിടുന്ന ക്രൈസ്തവര്‍ക്കായി വിശുദ്ധ യൗസേപ്പിന്റെ ലുത്തീനിയ ചൊല്ലുക

4 അനുദിന ജോലി തൊഴിലാളികളെ വിശുദ്ധന്റെ സംരക്ഷണത്തിന് സമര്‍പ്പിക്കുക

5 വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്ന ഒരു ശാരീരിക കാരുണ്യപ്രവൃത്തി ചെയ്യുക. വിശക്കുന്നവര്‍ക്ക് ആഹാരം, ദാഹിക്കുന്നവര്‍ക്ക് വെള്ളം, നഗ്നര്‍ക്ക് വസ്ത്രം, ഭവനരഹിതര്‍ക്ക് അഭയം, തടവുപുള്ളികളെ സന്ദര്‍ശിക്കല്‍, രോഗീ സന്ദര്‍ശനം, മരിച്ചവരെ അടക്കല്‍ തുടങ്ങിയവ

6 ഒരു ആത്മീയകാരുണ്യപ്രവൃത്തി ചെയ്യുക. ദു:ഖിതരെ ആശ്വസിപ്പിക്കുക, സന്ദേഹികള്‍ക്ക് ഉപദേശം നല്കുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, ക്ഷമിക്കുക, മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവ.

7 കുടുംബാംഗങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലുക

8 വിവാഹനിശ്ചയം ചെയ്തവര്‍ ഒരുമിച്ചു ജപമാല ചൊല്ലിയാലും ദണ്ഡവിമോചനം ലഭിക്കും.

9 സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെക്കുറിച്ച് ചുരുങ്ങിയത് അരമണിക്കൂര്‍ ധ്യാനിക്കുക

10 വിശുദ്ധ യൗസേപ്പിതാവിന്റെ ഞായറാഴ്ച( ക്രിസ്തുമസിന് ശേഷമുള്ള ഞായര്‍) വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഏതെങ്കിലും അംഗീകൃതപ്രാര്‍ത്ഥന ചൊല്ലുക

11 മാര്‍ച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുക.

12 ഏതു മാസത്തിലെയും 19 ാം തീയതി വിശുദ്ധ യൗസേപ്പിതാവിനോടുള്ള അംഗീകൃത പ്രാര്‍ത്ഥന ചൊല്ലുക.

13ഒരു ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരസൂചകമായി ഒരു ഭക്തകൃത്യം അനുഷ്ഠിക്കുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യുക

14 തിരുക്കുടുംബതിരുനാളായ ഡിസംബര്‍ 29 ന് വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുക.

15 മെയ് 1 ന് തൊഴിലാളി മധ്യസ്ഥനായ വി ശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ഒരു ഭക്തകൃത്യമോ പ്രാര്‍ത്ഥനയോ സഹിതം ആഘോഷിക്കുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates