Tuesday, July 1, 2025
spot_img
More

    തകര്‍ക്കപ്പെട്ട തിരുഹൃദയ രൂപം കത്തീഡ്രലിലേക്ക് തിരികെയെത്തി

    ടെക്‌സാസ്: കഴിഞ്ഞ സെപ്തംബറില്‍ തകര്‍ക്കപ്പെട്ട ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം പുന:സ്ഥാപിച്ചു. എല്‍ പാസോ രൂപത ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.

    സെന്റ് പാട്രിക് കത്തീഡ്രലിലെ തിരുഹൃദയരൂപമാണ് ആക്രമിക്കപ്പെട്ടത്. വിശ്വാസികളെ മുഴുവന്‍ സങ്കടപ്പെടുത്തിയ സംഭവമായിരുന്നു അത്. പ്രാര്‍ത്ഥനയ്ക്കായി ദേവാലയം തുറന്നുകൊടുത്തിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. തകര്‍ക്കപ്പെട്ട രൂപം അതേപടി പുന:സ്ഥാപിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ തുടക്കത്തില്‍ അധികാരികള്‍ക്ക് സംശയമുണ്ടായിരുന്നു..

    പക്ഷേ ശില്പികളായ ദാപ്രാട്ടോ സഹോദരന്മാര്‍ അത് ഒറിജിനല്‍ പോലെയാക്കിത്തീര്‍ത്തു. തിരുഹൃദയരൂപത്തിന്റെ പുന:സ്ഥാപനം തങ്ങളെ സംബന്ധിച്ച് വലിയൊരു ആദരവാണ് ലഭിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!