Friday, February 14, 2025
spot_img
More

    അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൂടുതല്‍ ദൈവാനുഗ്രഹം സ്വന്തമാക്കാം, ഈ തിരുവചനം പ്രാര്‍ത്ഥിച്ചാല്‍ മതി

    ദൈവത്തോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതാണോ? എത്രയോ അധികം നന്ദി പറഞ്ഞാലും ദൈവം നമുക്കായി നല്കിയ അനുഗ്രഹങ്ങള്‍ക്ക് അതൊന്നും മതിയാവുകയില്ല. പ്രത്യേകിച്ച് സാമ്പത്തികപ്രതിസന്ധി, തൊഴില്‍ നഷ്ടം,പകര്‍ച്ചവ്യാധി, വില വര്‍ദ്ധനവ് ഇങ്ങനെ നിരവധി പ്രതികൂലങ്ങളുടെ നടുവില്‍ ജീവിക്കുമ്പോഴും ദൈവം നമ്മെ നിത്യമായി ഉപേക്ഷിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം. പ്രശ്‌നങ്ങളുണ്ടാവാം പക്ഷേ ദൈവം പരിഹാരം നമുക്ക് നല്കിയിട്ടുമുണ്ട്. അവിടെയാണ് ദൈവസ്‌നേഹം നാം തിരിച്ചറിയുന്നത്. ദൈവം നമ്മെ വഴിനയിക്കുന്നുണ്ട്, ദൈവം നമ്മുടെ കൂടെ നടക്കുന്നുമുണ്ട്. അതാണ് നമ്മുടെ ആശ്വാസവും പ്രത്യാശയും. അത്തരമൊരു വിചാരം നമുക്കുണ്ടായിരിക്കണം.അതിന് ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.

    ദൈവം നമ്മില്‍ നിന്ന് നന്ദി പ്രതീക്ഷിക്കുന്നുണ്ട്. പത്തുകുഷ്ഠരോഗികളെ സൗഖ്യപ്പെടുത്തിയിട്ടും തിരികെ വരാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ബാക്കി ഒമ്പതുപേരെവിടെ എന്ന് ക്രിസ്തു ചോദിക്കുന്നത്.

    ഒരുപക്ഷേ നമ്മളില്‍ പലരും ആ ഒമ്പതുപേരെ പോലെയായിരിക്കും. നമ്മള്‍അറിഞ്ഞോ അറിയാതെയോ ദൈവം നമുക്ക് നല്കിയ നന്മകള്‍ക്ക് നന്ദി പറയാതെ പോകുന്നു. ഇത് സത്യത്തില്‍ മനുഷ്യരെന്ന നിലയില്‍ നമ്മുടെ നന്ദികേടാണ്.ന ാം പുഴുക്കളെപോലെയാകുന്നു എന്നതിന്റെ അര്‍ത്ഥമാണ്.

    മനുഷ്യര്‍ ചെയ്തു തന്നെ ഉപകാരങ്ങള്‍ക്ക് പോലും നാം നന്ദിയര്‍പ്പിക്കേണ്ടവരാണെങ്കില്‍ ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്ക് നാം തീര്‍ച്ചയായും നന്ദി പറയേണ്ടവരല്ലേ. നന്ദി കാണിക്കുന്ന മനുഷ്യരോട്, മറ്റ് മനുഷ്യര്‍ക്കുപോലും സ്‌നേഹവും മതിപ്പും തോന്നുന്നുണ്ടെങ്കില്‍ നന്ദി പറയുന്ന മനുഷ്യര്‍ക്ക് ദൈവം എത്രയോ അധികമായി വീണ്ടും അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയില്ല? നന്ദി പറയണമെന്ന കാര്യം വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടത്തും ഓര്‍മ്മിപ്പിക്കുന്നുണ്ട്. കിന്നരം മീട്ടിയും തപ്പുകൊട്ടിയും ദൈവത്തിന് നന്ദി പറഞ്ഞ് നൃത്തം ചവിട്ടുന്ന ദാവീദ് രാജാവിനെയും നാം ബൈബിളില്‍ കാണുന്നുണ്ട്. താന്‍ നഗ്നനാണെന്ന് പോലും ആ നിമിഷങ്ങളില്‍ ദാവീദ് മറന്നുപോയി.

    സിംഹക്കുഴിയില്‍ ആറു ദിവസം കഴിച്ചുകൂട്ടിയ വിശന്നുപൊരിഞ്ഞ ദാനിയേലിന്റെ അടുക്കലേക്ക് ദൈവംഹബക്കൂക്ക് പ്രവാചകന്‍ വഴി ഭക്ഷണം കൊടുത്തയ്ക്കുന്നുണ്ട്. ആ നിമിഷങ്ങളില്‍ ദാനിയേല്‍ പറഞ്ഞവാക്കുകള്‍ നാം ഹൃദയത്തില്‍ എപ്പോഴും ഉരുവിടണം. അതൊരു പ്രാര്‍ത്ഥനയായി മാറ്റണം.

    നമ്മുടെ ജീവിതത്തില്‍ ദൈവം ഇടപെട്ട നിരവധിയായ സന്ദര്‍ഭങ്ങളില്‍ ദൈവത്തോടുള്ള നന്ദിപ്രകടനമായി അത് മാറണം. അതുവഴി ദൈവം നമ്മെ വീണ്ടും അനുഗ്രഹിക്കും, നന്ദിയുള്ള മനുഷ്യരെ ദൈവത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ല. അതുകൊണ്ട് ദൈവം നമുക്കായി നല്കിയ നിരവധിയായ നന്മകളെ അനുസ്മരിച്ച് നമുക്ക് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്ത്ഥിച്ച് കൂടുതല്‍ അനുഗ്രഹം പ്രാപിക്കാം.:

    ദൈവമേ അങ്ങ് എന്നെ ഓര്‍മ്മിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല( ദാനിയേല്‍ 14:38)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!