മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ദേവാലയം കഴിഞ്ഞ ഞായറാഴ്ച അസാധാരണമായ ഒരു ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു. ദേവാലയത്തിലേക്ക് പ്രവേശിച്ച് അള്‍ത്താരയ്ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ച ജൂവാന്‍ എന്ന അറുപതുകാരന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കുഴഞ്ഞുവീണു മരിച്ചായിരുന്നു അത്.
ജൂവാന്‍ കുഴഞ്ഞുവീഴുന്നത് ദേവാലയശുശ്രൂഷി കാണുകയും ആ വിവരം ഉടന്‍ തന്നെ വികാരി ഫാ. സാജിദ് ലൊസാനോയെ അറിയിക്കുകയും ചെയ്തിരുന്നു. ആംബുലന്‍സിന് വിവരം അറിയിച്ചുവെങ്കിലും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തങ്ങള്‍ക്ക് മനസ്സിലാവുകയായിരുന്നുവെന്നും കാരണം അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നുവെന്നുംവൈദികന്‍ അറിയിച്ചു. പെട്ടെന്നുള്ള ഹാര്‍ട്ട് അറ്റാക്ക് ആണ് മരണകാരണമെന്ന് പോലീസും ഡോക്ടേഴ്‌സും അറിയിച്ചു. സംശയിക്കത്തക്കതായി ഒന്നും മരണത്തില്‍ കാണുന്നില്ല എന്നും അവര്‍ അറിയിച്ചു.
വിശുദ്ധ കുര്‍ബാന തുടങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്പായിരുന്നു മരണമെങ്കിലും അധികാരികള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികനെ അനുവദിച്ചു. ഹോസ്പിറ്റലിന് വെളിയില്‍ വ്ച്ച് മരണം സംഭവിക്കുകയാണെങ്കില്‍ അധികാരികള്‍ എത്തി്‌ച്ചേരുന്നതുവരെ മൃതശരീരം മാറ്റരുതെന്നാണ് മെക്‌സിക്കോയിലെ നിയമം. അതനുസരിച്ച് ജുവാന്റെ മൃതദേഹം മാറ്റാതെ ഉച്ചയ്ക്ക് ഒരു മണിയോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
പരേതനോടുള്ള ആദരസൂചകമായി ഫ്യൂണറല്‍ മാസായിട്ടാണ് വൈദികന്‍ കുര്‍ബാന അര്‍പ്പിച്ചത്.
മരണം എപ്പോഴും അപ്രതീക്ഷിതവും വേദനാകരവുമാണ്. എപ്പോള്‍ വേണമെങ്കിലുംഅതാരെയും പിടികൂടുകയും ചെയ്യാം. അതുകൊണ്ട് ഏതുസമയവും മരണത്തിന് വേണ്ടി നാം ഒരുങ്ങിയിരിക്കുക.