അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയായിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികള്‍ സ്‌കൂള്‍ ഡോര്‍മിറ്ററി ആക്രമിച്ച് 317 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഗവണ്‍മെന്റ് ഗേള്‍സ് സെക്കന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കാണ് സംഭവം നടന്നത്. വേഷം മാറിയാണ് അക്രമികള്‍ സ്‌കൂളിലെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായിലെ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
മൂന്നുവര്‍ഷം മുമ്പ് സ്‌കൂള്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ലെഹ് ഷാരിബു എന്ന പെണ്‍കുട്ടി ക്രിസ്തുമതം തള്ളിപ്പറയാന്‍ കൂട്ടാക്കത്തതിന്റെ പേരില്‍ ഇപ്പോഴും അക്രമികളുടെ പിടിയിലാണ്.