അബൂജ: കഴിഞ്ഞ ആഴ്ചയില്‍ നൈജീരിയായിലെ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ മോചിതരായി. 279 പെണ്‍കുട്ടികള്‍ മോചിതരായെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് 317 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാണ്.
വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് അക്രമികള്‍ ബോര്‍ഡിംങ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയത്. ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. 11 മുതല്‍ 17 വരെ പ്രായമുള്ളവരായിരുന്നു.
മോചിതരായ പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടയച്ചു. മോചനത്തിന്റെ വീഡിയോ അസോസിയേറ്റഡ് പ്രസും റോയിട്ടേഴ്‌സും പുറത്തുവിട്ടിട്ടുണ്ട്.
ആദ്യത്തേതും ഇപ്പോഴത്തേതും തമ്മിലുള്ള കണക്കുകളുടെ അന്തരം പ്രശ്‌നമായി നിലനില്‌ക്കെ തന്നെ ഇത്രയും പേര്‍ മോചിതരായതിന്റെ സന്തോഷത്തിലാണ് പ്രിയപ്പെട്ടവര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന കൂട്ട തട്ടിക്കൊണ്ടുപോകലുകളില്‍ മൂന്നാമത്തേതാണ് ഇത്.