എര്‍ബില്‍: ഇറാക്കിലെ ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും ഇപ്പോള്‍ ഒരേ മനസ്സാണ്, ഒരേ സന്തോഷവും. കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇരുകൂട്ടരും ഒന്നു പോലെയാണ് കാത്തിരിക്കുന്നത്. എര്‍ബില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എ പറയുന്നു.
ക്രൈസ്തവര്‍ മാത്രമല്ല പാപ്പയെ കാത്തിരിക്കുന്നത്. ഇറാക്കിലെ ജനങ്ങള്‍ മുഴുവനുമാണ്. എല്ലായിടത്തും പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള സന്തോഷകരമായ വര്‍ത്തമാനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ജനങ്ങള്‍ക്ക് ഈ യാത്രയെക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് ഉള്ളത്. നിര്‍ഭാഗ്യവശാല്‍ അനേകവര്‍ഷങ്ങളായി ഇറാക്കില്‍ നിന്ന് കേട്ടുകൊണ്ടിരുന്നത് അശുഭകരമായ വാര്‍ത്തകളായിരുന്നു.
അതാവട്ടെ മുസ്ലീമുകളെയും ക്രൈസ്തവരെയും ഒന്നുപോലെ ബാധിക്കുന്നതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുകൂട്ടര്‍ക്കും സന്തോഷകരമായ വാര്‍ത്തയുണ്ടായിരിക്കുന്നു. മാര്‍പാപ്പായുടെ സന്ദര്‍ശനം. ഇസ്ലാമിക് റിലീഫ് വേള്‍ഡ് വൈഡ് ഉള്‍പ്പടെ നിരവധി സന്നദ്ധസംഘടനകള്‍ പാപ്പായുടെ വരവിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നാളെ മുതല്‍ എട്ടാം തീയതിവരെയാണ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം.
പാപ്പ എത്തിച്ചേരുമെങ്കിലും സുരക്ഷാസംബന്ധമായ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് വാസ്തവം. ഇന്നലെ എയ്ന്‍ അല്‍ ആസാദ് മിലിട്ടറി എയര്‍പോര്‍ട്ടില്‍ നിന്ന്് പത്തുറോക്കറ്റുകള്‍ വിക്ഷേപിക്കുകയും ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.