ബാഗ്ദാദ്: ഇറാക്കിലെ ക്രൈസ്തവരുടെ അഭ്യര്‍ത്ഥപ്രകാരം കൈകള്‍ ഛേദിക്കപ്പെട്ട പരിശുദ്ധ കന്യാമാതാവിന്റെ രൂപം ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിക്കും. ഇസ്ലാമിക് തീവ്രവാദികളാണ് പരിശുദ്ധ അമ്മയുടെ ഈ രൂപത്തിന്റെ കൈകള്‍ ഛേദിച്ചത്. മൊസൂളിനും എര്‍ബിലിനും ഇടയിലുള്ള ക്രൈസ്തവഗ്രാമമായ കരാമലെസിലെ മരിയന്‍ രൂപമാണ് ഇത്.
2014 നും 2017 നും ഇടയില്‍ നിനവെ പ്ലെയ്‌നിലുള്ള ഇസ്ലാമിക അധിനിവേശ കാലത്താണ് ഈ രൂപം തകര്‍ക്കപ്പെട്ടത്. മാതാവിന്റെ ശിരസും കൈകളുമാണ് തീവ്രവാദികള്‍ അറുത്തുമാറ്റിയത്. ശിരസ് പിന്നീട് പുന: നിര്‍മ്മിക്കുകയായിരുന്നു. എര്‍ബില്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഏഴിന് അര്‍പ്പിക്കുന്ന ദിവ്യബലിക്കിടയിലാണ് പാപ്പ ഈ രൂപം ആശീര്‍വദിക്കുന്നത്.
ഇതിന് ശേഷം രൂപം നിനവെ പ്ലെയ്‌നിലേക്ക് കൊണ്ടുപോകും. ഇന്നാണ് പാപ്പായുടെ ഇറാക്ക് പര്യടനം ആരംഭിക്കുന്നത്. എട്ടിന് സമാപിക്കും. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്.
എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടുകൊണ്ട് പാപ്പ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.