കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 19


വിശ്രമത്തിന്റെ ഒരു രാത്രി കഴിഞ്ഞ് ജറുസെേല ദേവാലയത്തിലേക്ക് നീ അതിരാവിലെ എത്തുമ്പോള്‍ നിനക്കു ചുറ്റും നിന്റെ വചനങ്ങള്‍ കേള്‍ക്കാന്‍, നിന്റെ ആശ്വാസത്തിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍, നിന്റെ അത്ഭുതങ്ങളിലേക്ക് കണ്ണും നട്ട് ഒരു വലിയ ജനാവലി ഉണ്ടായിരുന്നുവെന്ന് സുവിശേഷങ്ങള്‍ പറഞ്ഞുതരുന്നുണ്ട്.

രാവിലത്തെ തണുപ്പില്‍ ഉറക്കമിളച്ച് അവര്‍ നിന്നെ കാത്തിരുന്നു. അവര്‍ക്ക് നീ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു. സാധാരണക്കാരന്റെ വിയര്‍പ്പുഗന്ധത്തിന് അരികില്‍, അവരുടെ കണ്ണീരുണങ്ങിയ മുഖത്തേക്ക് നോക്കി അവരെ ആശ്വസിപ്പിക്കാന്‍ പറ്റുന്ന വാക്കുകളും സ്വര്‍ഗ്ഗീയ ചിന്തകളും നല്കാന്‍ അവരുടെ ദു:ഖങ്ങള്‍ക്ക് ശമനമൊരുക്കാന്‍ അവിടുത്തേയ്ക്ക് കഴിയുമായിരുന്നു. ഞാനും ആ ജനക്കൂട്ടത്തിലൊരുവനായി നിന്റെ അരികിലെത്തി നില്ക്കുകയാണ് ഇന്ന്.

എന്റെ ദു:ഖങ്ങളുടെ , ഭാരങ്ങളുടെ, പരാജയങ്ങളുടെ, ലോകത്തുനിന്ന് നിന്റെ കുരിശിന്റെ ഭാരം എന്റെ ചുമലിലേക്ക് ഏറ്റെടുത്ത് അങ്ങ് നല്കുന്ന ആശ്വാസത്തിന്റെ വഴി തേടിയെത്തുവാന്‍ എന്നിലേക്ക് പ്രകാശം ചൊരിയണമേ. ഒരു സാധാരണക്കാരന്റെ മനസ്സ് ,അങ്ങില്‍ വിശ്വാസം അര്‍പ്പിച്ച ഒരു മനുഷ്യന്റെ മനസ്സ് അങ്ങ് എന്നില്‍ രൂപപ്പെടുത്തണമേ. നിന്റെ വചനത്തെ അമൃതുപോലെ സ്‌നേഹിച്ച ജറുസലേം ദേവാലയത്തിന്റെ ഉമ്മറപ്പടിയില്‍ അതിരാവിലെ നിന്നെ കാത്തിരുന്നവരെപോലെ ഞാനും നിന്നെ കാത്തിരിക്കുന്നു.

എന്റെ പ്രഭാതങ്ങളില്‍ നീ എന്റെ അടുക്കലേക്ക് ആശ്വാസത്തിന്റെ വചനവുമായി സ്‌നേഹത്തിന്റെ വെളിച്ചവുമായി കടന്നുവരണമേ. ഞാന്‍ന ിന്നെ കാത്തിരിക്കണേ. നീ എനിക്കായി ഈ പ്രഭാതത്തില്‍ ഒലിവുമലയിറങ്ങി ഈ ദേവാലയത്തിന്റെ, എന്റെ ജീവിതമാകുന്ന ദേവാലയത്തിന്റെ തിരുമുറ്റത്തേയ്ക്ക് കാലെടുത്തുവയ്ക്കണമേ

ഫാ. ടോമി എടാട്ട്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates