spot_imgspot_imgspot_imgspot_img

സ്ത്രീപുരുഷന്മാരുടെ സ്‌നേഹത്തിന്റെ സ്വയം സമര്‍പ്പണത്തില്‍ ദൈവം വസിക്കുന്നു: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: വിവാഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ പരസ്പരമുള്ള സ്‌നേഹത്തിന്റെ സ്വയം സമര്‍പ്പണത്തില്‍ ദൈവം അവര്‍ക്കിടയില്‍ വസിക്കുന്നുവെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വിശ്വസ്തത, ക്ഷമ, നന്മയ്ക്കുവേണ്ടിയുള്ള ദൈനംദിന പരിശ്രമം എന്നിവ ക്രിസ്തുവിന് തന്റെ സഭയോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. അതിനാല്‍ ഈ മഹത്തായ സ്‌നേഹത്തിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിക്കാന്‍ ഭയപ്പെടരുത്.

സ്‌നേഹം വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് വളരുന്നത്. സ്‌നേഹം പലപ്പോഴും സ്വാര്‍ത്ഥമോഹങ്ങളാല്‍ കളങ്കപ്പെട്ടതാണെങ്കില്‍ മറുവശത്ത് ദൈവത്തിന്റെ സ്‌നേഹം നിസ്വാര്‍ത്ഥവും ദീര്‍ഘക്ഷമയും ഉള്ളതാണ്. എന്നേക്കും നിലനില്ക്കുന്ന പരസ്പര വിശ്വാസത്തില്‍ കെട്ടിപ്പടുക്കപ്പെട്ടതാണ് ദൃഢവും ഫലപ്രദവുമായ ബന്ധങ്ങള്‍. ഇത്കുടുംബജീവിതത്തിലേക്കും സമര്‍പ്പിതജീവിതത്തിലേക്കും വിളിക്കപ്പെട്ടിരിക്കുന്നവരില്‍ സ്പന്ദിക്കുന്നു, മനുഷ്യസ്‌നേഹത്തില്‍ സന്നിഹിതനാകാനും അതിനെ രൂപാന്തരപ്പെടുത്താനും ദൈവത്തിനുസാധിക്കും.

യു കാറ്റ് ലവ് ഫോര്‍ എവര്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് പാപ്പ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates