ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക സന്ദര്‍ശനവേള ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ലൊറേത്തോ മാതാവിന്റെ ചിത്രവും. പാപ്പാ ഇറാക്കിലേക്ക് പോയപ്പോള്‍ ഈ മാതൃരൂപവും കൊണ്ടുപോയിട്ടുണ്ടത്രെ.
പാപ്പായുടെ സന്ദര്‍ശനം ഇറാക്ക് ജനതയ്ക്ക് എത്രമേല്‍ ആശ്വാസമാണോ പകരുക അതുപോലെ തന്നെ ഈ മരിയസ്വരൂപവും അവര്‍ക്ക് ശാന്തിയും സമാധാനവും നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനവികതയിലും സാഹോദര്യത്തിലും വളരുന്നതിന് നമുക്ക് വാതില്‍ തുറന്നുതരുന്ന പരിശുദ്ധ അമ്മയെ ഹൃദയത്തില്‍ സംവഹിക്കാനുള്ള ക്ഷണമാണ് ഇതെന്നാണ് ആര്‍ച്ച് ബിഷപ് ഫാബിയൊ ദല്‍ ചിന്റെ പ്രതികരണം.
വ്യോമസഞ്ചാരികളുടെ സ്വര്‍ഗ്ഗീയ സംരക്ഷകയാണ് ലോറൊത്തോ മാതാവ്. 1920 മാര്‍ച്ച് 24 ന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയാണ് ലോറൊത്തോ മാതാവിനെ വ്യോമസഞ്ചാരികളുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായി പ്രഖ്യാപിച്ചത്.