Tuesday, February 24, 2026
spot_img
More

    ഐഎസ് തകര്‍ത്ത മാതാവിന്റെ രൂപം ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു

    എര്‍ബില്‍: ഐഎസ് തകര്‍ത്ത മാതാവിന്റെ രൂപം ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു.ഇറാക്ക് പര്യടനത്തോട് അനുബന്ധിച്ച എര്‍ബില്‍- ല്‍ അര്‍പ്പിച്ച ദിവ്യബലിയിലായിരുന്നു വെഞ്ചിരിപ്പ് നിര്‍വഹിച്ചത്.

    നിനവെ പ്ലെയിനില്‍ 2014 മുതല്‍ 2017 വരെ നടന്ന ഐഎസ് അധിനിവേശകാലത്താണ് മാതാവിന്റെ രൂപം ആക്രമിക്കപ്പെട്ടത്. ശിരസും കൈകകളും ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ശിരസ് പിന്നീട് കണ്ടെത്തിയെങ്കിലും കൈകള്‍ കണ്ടെടുക്കപ്പെട്ടിരുന്നില്ല. ഐഎസ് ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുമായിട്ടാണ് ഈ രൂപം ഇന്ന് നിലകൊള്ളുന്നത്.

    തന്റെ പുത്രന്റെ പീഡാസഹനങ്ങളിലും കുരിശുമരണത്തിലും പിന്നീട് ഉത്ഥാനത്തിന്റെ സന്തോഷത്തിലും പങ്കുചേര്‍ന്ന പരിശുദ്ധ കന്യാമറിയം നിങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും അമ്മയുടെ മാതൃസഹജമായ വാത്സല്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പാപ്പ പ്രാര്‍ത്ഥിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!