വത്തിക്കാന്‍ സിറ്റി: അടുത്ത ലോകകുടുംബസമ്മേളനത്തിന്റെ വിഷയം പ്രഖ്യാപിച്ചു. ദാമ്പത്യസ്‌നേഹം: ദൈവവിളിയും വിശുദ്ധിയിലേക്കുള്ള വഴിയും എന്നതാണ് വിഷയം. 2021 ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളില്‍ റോമിലാണ് കുടുംബസമ്മേളനം നടക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക് പ്രമാണരേഖയായ അമോറിസ് ലെറ്റീഷ്യയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിഷയമാണ് കുടുംബസമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ലോകകുടുംബസമ്മേളനം ആകുമ്പോഴേയ്ക്കും അമേരിസ് ലെറ്റീഷ്യയ്ക്ക് അഞ്ചാം വാര്‍ഷികം കൂടിയാകും.
1994 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോക കുടുംബസമ്മേളനത്തിന് തുടക്കം കുറിച്ചത്. വിവിധരാജ്യങ്ങളില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇത് നടന്നുവരുന്നു. 2018 ല്‍ അയര്‍ലണ്ടിലാണ് ഏറ്റവും ഒടുവിലായി നടന്നത്.
റോം മൂന്നാം തവണയാണ് ലോകകുടുംബസമ്മേളനത്തിന് 2021ല്‍ ആതിഥേയത്വം വഹിക്കുന്നത്.