മൈറ്റ്ക്കിനിയ: യുദ്ധകലുഷിതമായ മ്യാന്‍മാറില്‍ സമാധാനാഭ്യര്‍ത്ഥനയുമായി വീണ്ടും പട്ടാളത്തിന് മുമ്പില്‍ സിസ്റ്റര്‍ ആന്‍ റോസ് നു. പത്തു ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം തവണയാണ് പട്ടാളത്തിന് മുമ്പില്‍ മുട്ടുകുത്തി സമാധാനാഭ്യര്‍ത്ഥനയുമായി സിസ്റ്റര്‍ ആന്‍ റോസ് എത്തിയത്.
എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. അവര്‍ക്ക് പകരം എന്നെ കൊന്നുകൊള്ളൂ. സിസ്റ്റര്‍ പട്ടാളത്തോട് അഭ്യര്‍ത്ഥിച്ചത് അതാണ്. സഹസന്യാസിനിയും പ്രദേശത്തെ മെത്രാനുമൊത്താണ് സിസ്റ്റര്‍ ആന്‍ റോസ് ഇത്തവണ പട്ടാളത്തിന് മുമ്പില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്.
“സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് സിസ്റ്റര്‍ വന്നത് .ഞങ്ങള്‍ക്ക് ഞങ്ങളുടെ സിസ്റ്ററുടെ ജീവന്‍ രക്ഷിക്കണമായിരുന്നു. അതോടൊപ്പം ഞങ്ങളുടെ ജനങ്ങളുടെയും .” സഹസന്യാസിനി മേരി ജോണ്‍ പോള്‍ പറഞ്ഞു. “എനിക്ക് ധൈര്യമുണ്ട്. ഇനിയും എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ എനിക്ക് മടിയില്ല.
സിസ്റ്റര്‍ ആന്‍ പറയുന്നു. അറുപതിലേറെ ആളുകള്‍ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്.