കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 31


അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് സെഹിയോന്‍ ഊട്ടുശാലയില്‍ പാനപാത്രമടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അങ്ങ് തന്റെ ശിഷ്യരോട് പറഞ്ഞത് ഇതുവാങ്ങി പങ്കുവയ്ക്കുവിന്‍ എന്നാണ്. ന ിന്റെ രക്തത്തില്‍ പങ്കുപറ്റുന്നവരെല്ലാം പങ്കുവയ്ക്കാന്‍ കൂടി പഠിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് വിശുദ്ധ കാസയോട് ചുറ്റിപ്പറ്റി അവിടുന്ന് അവസാനമായി പറഞ്ഞുവച്ചത്. നിന്റെ പാനപാത്രത്തില്‍ പങ്കുചേരുന്നവന്‍ പങ്കുവയ്ക്കാനുള്ള മനസ്സുളളവന്‍ കൂടിയായിത്തീരണമെന്ന്.

കര്‍ത്താവേ, ഒരു പുതിയ പെസഹായിലൂടെ കടന്നുപോകുമ്പോള്‍ അങ്ങ് പഠിപ്പിച്ച ഈ പാഠമാണ് ഞാന്‍ പലപ്പോഴും മറന്നുപോകുന്നത്. ലോകത്തിന്റെ നന്മകളുടെയെല്ലാം പാനപാത്രം സ്വന്തമാക്കിവയ്ക്കാന്‍ ഒരു മടിയും കാണിക്കാതിരിക്കുകയും പങ്കുവയ്ക്കാന്‍ ഒട്ടും മനസ്സില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ സ്വീകരിക്കുന്നതൊന്നും നിന്റെപാനപാത്രങ്ങളല്ലെന്ന് നീയെന്നെ ഓര്‍മ്മപ്പെടുത്തുകയാണ്. അവസാന അത്താഴ വേളയിലും നിനക്ക് അവസാനവാക്കെന്നോണം പറഞ്ഞുവയ്ക്കാനുള്ളതും പങ്കുവയ്ക്കലിനെക്കുറിച്ചായിരുന്നുവല്ലോ.

പാനപാത്രത്തില്‍ പകര്‍ന്നുവയ്ക്കപ്പെട്ട വീഞ്ഞ് പങ്കുവയ്ക്കുമ്പോഴാണ് നിന്റെ തിരുരക്തമായിമാറിത്തീരുന്നതെന്ന് നീ ഞങ്ങളോട് പറയാതെപറഞ്ഞുതരികയായിരുന്നു. പങ്കുവയ്ക്കപ്പെടാത്ത പാനപാത്രങ്ങളെല്ലാം വെറും വീഞ്ഞുപാത്രങ്ങളായി മാറും. എവിടെയാണോ നീ പങ്കുവയ്ക്കാന്‍ തുടങ്ങുന്നത് അവിടെഅതെല്ലാം തിരുരക്തമായി മാറാന്‍ തുടങ്ങും. നീ നല്കിയ ഈ ബോധ്യം ഞങ്ങളുടെ ജീവിതങ്ങളൊക്കെ അനുദിനം തിരുരക്തത്തിന്റെ രൂപാന്തരീകരണം കൊണ്ട് സമൃദ്ധമായിത്തീരണം എന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്.

കര്‍ത്താവേ, പങ്കുവയ്ക്കാന്‍ തുടങ്ങുമ്പോഴെല്ലാം തിരുരക്തത്തിന്റെ ഛായകലര്‍ന്ന ജീവിതങ്ങളാക്കി ഞങ്ങളുടെ ജീവിതങ്ങളെ നീ മാറ്റണമെന്ന ഓര്‍മ്മപ്പെടുത്തലിന് മുമ്പില്‍ പങ്കുവയ്ക്കാനുള്ള മനസ്സിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഫാ.ടോമി എടാട്ട്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates