വത്തിക്കാന്‍ സിറ്റി: എല്ലാവരും യൗസേപ്പിതാവിനെ പോലെ വിവേകമതികളായിരിക്കണമെന്നും ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ യൗസേപ്പിതാവിലേക്ക് തിരിയണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ജീവിതത്തിലെ ഏത് അനുഭവത്തിലും, -ജോലി,കുടുംബം,സന്തോഷത്തിലും സന്താപത്തിലും- യൗസേപ്പിതാവ് കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുന്നില്‍ സ്ഥിരമായിരിക്കുകയും ചെയ്തു. ജീവിതത്തില്‍ നാം നേരിടേണ്ടിവരുന്ന ദുഷ്‌ക്കരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് ആശ്രയിക്കാവുന്ന ഏറ്റവും നല്ല അഭയസങ്കേതവും യൗസേപ്പിതാവാണ്. സുവിശേഷം മനസ്സിലാക്കാനും അത് ശീലിപ്പിക്കാനും യൗസേപ്പിതാവ് സന്നദ്ധനാണ്.
നമുക്ക് ആശ്രയിക്കാവുന്ന നല്ലൊരു മാതൃകയാണ് യൗസേപ്പിതാവെന്നും പാപ്പ പറഞ്ഞു.