വത്തിക്കാന്‍ സിറ്റി:യൗസേപ്പിതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷം കത്തോലിക്കാ പുരോഹിതര്‍ യൗസേപ്പിതാവിന്റെ പിതൃത്വത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
സവിശേഷമായ വഴിയില്‍ യൗസേപ്പിതാവിന്റെ ദൗത്യം വീണ്ടും കണ്ടെത്തുവാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു. വൈദികരോടും സെമിനാരി വിദ്യാര്‍ത്ഥികളോടുമായി പാപ്പ പറഞ്ഞു. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങിയ യൗസേപ്പിതാവ്. മഹത്തായ അനേകം കാര്യങ്ങള്‍ ചെയ്ത വിനീത ദാസന്‍.. അദ്ദേഹത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുക, ഇത് നല്ല കാര്യങ്ങള്‍ കൂടുതലായി ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രേരണയാകും. ക്രിസ്തുവിന്റെ ശുശ്രൂഷകരെന്ന നിലയില്‍ നമുക്ക് യൗസേപ്പിതാവിനെ നോക്കാന്‍ കഴിയണം. ഇത് നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നവരെ പിതൃസഹജമായ വഴിയില്‍ സ്വീകരിക്കാനുള്ള ആശയം നമുക്ക് നല്കും. യൗസേപ്പിതാവ് മറിയത്തെയും ഈശോയെയും സ്വീകരിച്ചതുപോലെ..
വധുവും അവളുടെ മകനും. കുടുംബജീവിതത്തെക്കുറിച്ചുള്ള യൗസേപ്പിതാവിന്റെ സങ്കല്പത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത്. ആത്മീയജീവിതത്തില്‍ നല്ല അധ്യാപകനും വിവേചനാപൂര്‍വ്വമായ തീരുമാനങ്ങളെടുക്കാന്‍ സഹായകനുമാണ് യൗസേപ്പിതാവ് കാവലാളായിരിക്കുക എന്നത് യൗസേപ്പിതാവിന്റെ ദൈവവിളിയിലെ അടിസ്ഥാപരമായ ഘടകമായിരുന്നു. തന്റെ കമ്മ്യൂണിറ്റിക്കുവേണ്ടി എങ്ങനെ സ്വപ്‌നം കാണാന്‍ കഴിയണം എന്ന് വൈദികര്‍ അറിഞ്ഞിരിക്കണം.
ബെല്‍ജിയന്‍ പൊന്തിഫിക്കല്‍ കോളജിലെ പ്രതിനിധിസംഘത്തോടായിരുന്നു പാപ്പ സംവദിച്ചത്. കോളജിന്റെ 175 ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്.