വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനമായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന അമേരിസ് ലെത്തീസിയ കുടുംബവത്സരത്തിന് തുടക്കം കുറിച്ചു. 2016 മാര്‍ച്ച് 19 ന് സ്‌നേഹത്തിന്റെ ആനന്ദത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച അമോരിസ് ലെത്തീസിയ എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുടുംബവര്‍ഷത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആനന്ദത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായ കുടുംബത്തെക്കുറിച്ചുള്ള ദൈവികപദ്ധതി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള വര്‍ഷമാണ് ഇതെന്ന് ഇതുസംബന്ധിച്ച പ്രസ്താവനയില്‍ അല്‍മായര്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ പറഞ്ഞു.
ഗ്രാന്റ് പേരന്റ്‌സിന് വേണ്ടിയുള്ള പ്രത്യേകദിനാചരണവും ഈ വര്‍ഷംസഭയില്‍ നടക്കും. ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ ജൊവാക്കിം- അന്ന ദമ്പതികളുടെ തിരുനാള്‍ ദിനമായ ജൂലൈ 26 നാണ് പ്രസ്തുത ദിനം ആചരിക്കുന്നത്.