വത്തിക്കാന്‍ സിറ്റി: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യലബ്ധിയുടെ അമ്പതാംവാര്‍ഷികവും രാഷ്ട്രപിതാവായ ഷെയ്ക്ക് മുജിബു റഹ്മാന്‌റെ ജന്മശതാബ്ദിയും പ്രമാണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശം അയച്ചു. പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് 1971 മാര്‍ച്ച് 26 നായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റായിരുന്നു മുജിബ് റഹ്മാന്‍. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു പിന്നില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ രാഷ്ട്രപിതാവായിട്ടാണ് കണക്കാക്കിപ്പോരുന്നത്.
1975 ഓഗസ്റ്റ് 15 ന് അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. പരിശുദ്ധ സിംഹാസനവും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം തുടരുമെന്നും മതാന്തരസംവാദം ഫലദായകമാകുമെന്നും പ്രതീക്ഷിക്കുന്നതായും പാപ്പ വീഡിയോയില്‍ പറഞ്ഞു. 2017 ല്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു. ജനസാന്ദ്രതയേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ബാംഗ്ലാദേശ് ലോകത്തിലെ എട്ടാമത്തെ രാജ്യമാണ്. ഇസ്ലാമാണ് രാജ്യത്തിന്റെ മതം.
90 ശതമാനവും മുസ്ലീമുകളാണ്. 8.5 ശതമാനം ഹൈന്ദവരും. ബുദ്ധമതക്കാരും ക്രൈസ്തവരും ഇവിടെ ന്യൂനപക്ഷമാണ്. 163 മില്യന്‍ ജനസംഖ്യയില്‍ 375,000 ആണ് കത്തോലിക്കരുടെ എണ്ണം.